Latest NewsKerala

പ്രതിഷേധ സാധ്യത; മകരവിളക്കിന് കൂടുതല്‍ പൊലീസിനെ വിന്യസിക്കും

പത്തനംതിട്ട: മകരവിളക്ക് സമയത്ത് പുല്ലുമേട്ടില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.  മുന്‍ വര്‍ഷങ്ങളില്‍ 1400 ല്‍ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്,സത്രം,വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്.എന്നാല്‍ ഇത്തവണ 500 പൊലീസുകാരെ കൂടെ അധികമായി ഡ്യൂട്ടിക്കിടും.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ കുമളി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലെല്ലാം വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button