![](/wp-content/uploads/2019/01/kerala-varma-1.jpg)
തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ഫേസ് ബുക്കിലൂടെ കോളേജിലെ അധ്യാപകരെ വിമര്‍ശിച്ചും രാജി വെക്കണമെന്നും ആവശ്യപ്പെട്ട് ഫേസ് ബുക്ക് കുറിപ്പ് എഴുതിയത്. കോളേജിലെ ചി ല അധ്യാപകര്‍ എസ് എഫ് ഐ ക്ക് വേണ്ടി നില കൊളളുന്നവരാണെന്നും അവര്‍ പറയുന്നത് അതേപടി നടപ്പിലാക്കുന്നവരാണെന്നാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്.
എസ്എഫ് ഐ ക്കാരുടെ മുന്‍ വെെരാഗ്യത്തിന്‍റെ പേരില്‍ സംഘടനയുടെ താല്‍പര്യമനുസരിച്ച് ഒരു അധ്യാപിക വിനോദ യാത്രക്ക് പോകാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് ഇറക്കി വിട്ട് അപമാനിച്ചതിന് എതിരെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിഷേധമായി ഫേസ് ബുക്കിലൂടെ കുറിപ്പ് എഴുതിയിരിക്കുന്നത്.
അത് മാത്രമല്ല മഹാരാജസ് കോളേജിൽ ഒരു രാത്രി പോലീസ് കയറി ഇറങ്ങിയപ്പോൾ കിട്ടിയ ആയുധങ്ങളേക്കാൾ കൂടുതൽ കേരളവർമ്മയിൽ ഇവരുടെ ഒക്കെ മേശ വലിപ്പിലും യൂണിയൻ റൂമിലും അവശേഷിക്കുന്നുണ്ടെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി ഫേസ് ബുക്കിലൂടെ എഴുതിയിരിക്കുന്നു. ഒരു ജീവൻ കോളേജിൽ പൊലിയാതിരിക്കാൻ അവശേഷിക്കുന്ന മറ്റു അധ്യാപകരും വിദ്യാർഥികളും മനസ്സ് വെച്ച് ഇത്തരക്കാരായ അധ്യാപകരെ പുറത്താക്കാനായി പൊരുതണമെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി പറയുന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ ഫേസ് ബുക്ക് കുറിപ്പ്..
അത്രമേൽ വിഷമത്തോടെയും രോഷത്തോടെയുമാണു ഞാനീ കുറിപ്പെഴുതുന്നത്.
ഇതെഴുതിത്തീർക്കുമ്പോൾ ആകെ ഉള്ളിലുള്ളത് പഠിച്ച കോളേജിനെയും പഠിപ്പിച്ച ചിലരേയും കുറിച്ചുള്ള അപകർഷതാ ബോധം മാത്രമാണു. കേരളവർമ്മയിലെ സിപീമ്മിന്റെ കാൽനക്കി പട്ടികളായ അധ്യാകരെ ,അധ്യാപകരെന്ന് വിളിക്കുന്നത് തെറ്റാണു, വിദ്യാർത്ഥികൾക്ക് പുസ്തകം വായിച്ച് കൊടുത്ത് ശമ്പളം വാങ്ങുന്ന ചെറ്റകളെ കേട്ടറിഞ്ഞത് സത്യമാണെങ്കിൽ ദയവു ചെയ്ത് പോയി തൂങ്ങി മരിക്കു.
പഠിപ്പിച്ച കുട്ടികളോടു നിങ്ങൾക്ക് ചെയ്ത് തീർക്കാനാവുന്ന ഏക പ്രായശ്ചിത്തമാണത്. നിങ്ങളെ പോലുള്ളവരു പഠിപ്പിച്ചാൽ വഴി തെറ്റി പോയേക്കാവുന്നവരാണു 17ഉം 18ഉം വയസ്സുള്ള കുട്ടികൾ അവസാന വർഷത്തെ കോളേജ് ടൂറിൽ പങ്കെടുക്കാനായി ഒരുങ്ങി എത്തിയ 3 വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ തിരിച്ചയക്കാനും ഒരു ഉളുപ്പുമില്ലാതെ ആടിപാടി അഘോഷിക്കുവാനും എങ്ങനെയാണു നിങ്ങൾക്ക് സാധിക്കുന്നത്.
കോളേജ് കോമ്പൗണ്ടിനുള്ളിൽ പ്രദക്ഷിണം ചെയ്യിച്ച് അടിച്ചതിനു സ്പോർട്‌സ് വിദ്യാർത്ഥികളോടുള്ള എസ്‌എഫ്‌ഐയുടെ ദേഷ്യം മനസ്സിലാക്കാം.
പക്ഷേ അവരുടെ ആവശ്യം അംഗീകരിച്ച് പഠിപ്പിക്കുന്ന കുട്ടികളെ അപമാനിച്ച് പറഞ്ഞയക്കാൻ തീരുമാനിച്ച നിങ്ങളുടെ മനസ്ഥിതി എത്ര അലോച്ചിട്ടും മനസ്സിലാവുന്നില്ല.
എസ് എഫ് ഐ പറഞ്ഞാൽ പൃഷ്ടം കൊണ്ട് “ക്ഷ ണ്ണ റ ” എഴുതാനും മടിയുമില്ലാത്ത നിങ്ങളെ നല്ല പോലെ അറിയാം. പക്ഷെ ഇത്രത്തോളം അധപതനം, നിങ്ങൾ പടിപ്പിച്ച വിദ്യാർത്ഥികളെയാണു പിന്നെയും പിന്നെയും നാണം കെടുത്തുന്നത്. അബ്ദുൾ റബ്ബ് ജയിപിച്ച് വിട്ടെന്ന് നാണം കെടുന്ന എസ് എസ് എൽ സി കാരെ പോലെ നിങ്ങളുടെ വിദ്യാർത്ഥികളും അപമാനിക്കപെടുന്നുണ്ട് ടീച്ചർമ്മാരെ.
ഒരുപാടു തവണ നിങ്ങൾക്കെതിരെ പരസ്യമായി നിലപാടു വെളിപ്പെടുത്തിട്ടുണ്ടെങ്കിലും കവിതാ മോഷണ വിവാദത്തിൽ നിങ്ങൾക്കെതിരെ ഒരക്ഷരം പോലും പറയാതിരുന്നത് വീണു കിടക്കുന്ന ഒരാളെ, പ്രത്യേകിച്ച് ഒരു സ്ത്രീയെ ചവിട്ടുന്നത് ശരിയല്ല എന്ന വൃത്തി കെട്ടതെന്ന് ഇപ്പോൾ തോന്നുന്ന സഹതാപമാണു. പക്ഷേ സ്ത്രീ എന്നുള്ളതല്ല ഒരു മനുഷ്യൻ എന്നുള്ള പരിഗണന പോലും നിങ്ങളർഹിക്കുന്നില്ല. എന്നിട്ട് നിങ്ങൾ തന്നെ ദളിതനെന്നും സവർണ്ണനെന്നും പറഞ്ഞ് ജനാധിപത്യത്തിന്റെ വെള്ളരിപ്രാവാവാൻ കൊതിക്കുമ്പോ നീട്ടിയൊരാട്ടാട്ടാൻ മാത്രമാണു കഴിയുന്നത്.
നിങ്ങളുടെ മകനും നിങ്ങള്ള്‌ടൊപ്പം ഉണ്ടെന്നറിഞ്ഞു. ഉള്ളിൽ കളങ്കമില്ലാത്ത ആ ചെറിയ കുട്ടി ആ മൂന്നു പേരെ എന്തു കൊണ്ട് മാറ്റി നിർത്തി എന്ന് ചോദിച്ചാൽ നിങ്ങളെന്ത് മറുപടി പറയും ലൈക്ക് തന്ന് പ്രോത്സാഹിപ്പിക്കുന്നവർക്ക്, സ്ഥാനമാനങ്ങൾ വാരി കോരി തരാൻ കെൽപ്പുളാവർക്ക് അവരെ താൽപര്യമില്ല എന്നാകും മറുപടി എന്നറിയാം, എങ്കിലും ചോദിച്ച് പോകുകയാണു.
മലപ്പുറം ജില്ലയിലെ സിപിഎമ്മി ന്റെ ജില്ലാ നേതാവ് ഫസീലയും പ്രകാശ് ബാബുവും ദീപാനിശാന്തും ആണു എസ് എഫ് ഐയുടെ ദാർഷ്ട്യത്തെ അംഗീകരിച്ച് കൊടുത്ത് നെറികേട് കാണിച്ചത് എന്ന് അറിഞ്ഞു പ്രിൻസിപ്പലിന്റെ മൗനാനുവാദവും ഉണ്ടായിരുന്നു എന്നറിഞ്ഞു. അൽപം നാണമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോണം നിങ്ങൾ. ഒരാളെ പോലും പഠിപ്പിക്കാനുള്ള അവകാശം നിങ്ങൾക്കവശേഷിക്കുന്നില്ല.
ഇന്നലെ സ്പോർട്‌സ് വിദ്യാർത്ഥികളെ ആക്രമിക്കാൻ എത്തിയവരുടെ കയ്യിൽ കത്തിയും മറ്റും ഉണ്ടായിരുന്നെന്ന് അറിഞ്ഞു, അതിലൊട്ടും അത്ഭുതവുമില്ല മഹാരാജസ് കോളേജിൽ ഒരു രാത്രി പോലീസ് കയറി ഇറങ്ങിയപ്പോൾ കിട്ടയ ആയുധങ്ങളേക്കാൾ കൂടുതൽ കേരളവർമ്മയിൽ ഇവരുടെ ഒക്കെ മേശ വലിപ്പിലും യൂണിയൻ റൂമിലും അവശേഷിക്കുന്നുണ്ട് എന്ന ഉത്തമ ബോധ്യം കൊണ്ട് പറയട്ടെ, ഒരു ജീവൻ കോളേജിൽ പൊലിയാതിരിക്കാൻ അവശേഷിക്കുന്ന മറ്റു അധ്യാപകരും വിദ്യാർഥികളും മനസ്സു വക്കേണ്ടതുണ്ട്.
NB: പ്രിയപെട്ട കേരളവർമ്മയിലെ വിദ്യാർത്ഥികളെ,
അവർക്ക് നാണമുണ്ടെന്നും സ്വമേധയാ രാജി വെക്കുമെന്നും കരുതി നിങ്ങളിരിക്കരുത്. നൂറ്റാണ്ടിലെ മണ്ടത്തരമായി മാറും അത്.നീതി വേണമെങ്കിൽ നിങ്ങൾ തന്നെ പൊരുതുക )
https://www.facebook.com/sreeraj.nair.54379/posts/1011515609045995
Post Your Comments