KeralaLatest News

കരിപ്പൂര്‍ വിമാനത്താവള വികസനം : ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു

കരിപ്പൂര്‍ :  കരിപ്പൂര്‍ വിമാനത്താവള  വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം ആരംഭിച്ചു .  കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്തിലെ 137 ഏക്കര്‍ ഭൂമിയാണ് വികസന ആവശ്യത്തിനായി ഏറ്റെടുക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായി.

തുടര്‍ നടപടിക്കായി ചുമതലപ്പെടുത്തിയ ഏജന്‍സിയുടെ കീഴില്‍ കണ്ണൂര്‍ ഡോണ്‍ ബോസ്‌കോ കോളേജിലെ സന്തോഷ് ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കരിപ്പൂരിലെത്തി. പള്ളിക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസീന ലത്തീഫുമായി സംഘം പ്രാഥമിക ചര്‍ച്ചനടത്തി. പഞ്ചായത്തിലെ അഞ്ചു മുതല്‍ പത്തുവരെ വാര്‍ഡുകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കുക.

മലപ്പുറം ജില്ലാകലക്ടറുടെ നിര്‍ദേശമനുസരിച്ചാണ് പഠനം. പരിസ്ഥിതി പ്രശ്നങ്ങളും പുനരിധിവാസ പ്രശ്നങ്ങളും സംഘം പരിശോധിക്കും. ഭൂമി നഷ്ടമാവുന്നവര്‍ക്കും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും നല്‍കേ ണ്ട നഷ്ടപ്പരിഹാരത്തെക്കുറിച്ച്‌ വിമാനത്താവള വികസന അതോറിറ്റിയും ജനപ്രതിനിധികളും ചേര്‍ന്ന് തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button