KeralaLatest News

എക്‌സൈസ് പിടികൂടിയ മയക്ക് മരുന്നിന്‍റെ കണക്ക് വെളിപ്പെടുത്തി ഋഷിരാജ് സിംഗ്;ഞെട്ടിക്കുന്നത്

തിരുവനന്തപുരം:  ജനുവരി മുതല്‍ ഡിസംബര്‍ വരെ 2018 വര്‍ഷത്തില്‍ സംസ്ഥാനത്ത് പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ കണക്കുകള്‍ വെളിപ്പെടുത്തി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. 800 കോടിയിലേറെ രൂപയുടെ മയക്കുമരുന്ന് സംസ്ഥാനത്ത് പിടികൂടിയതായി അദ്ദേഹം വ്യക്തമാക്കി.

2017ല്‍ 304 കോടി രൂപയുടെ മയക്കുമരുന്നുകള്‍ മാത്രമാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. എന്നാല്‍ പോയവര്‍ഷം സംസ്ഥാനത്ത് ഒഴുകിയത് ഇതിന്‍റെ ഇരട്ടി.

1000 ടണ്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞവര്‍ഷം മാത്രം പിടിച്ചെടുത്തു. 32 കിലോയുടെ എംഎഡിഎംഎ, 11000 ലേറെ നെട്രോസെപാം ഗുളികകള്‍, ഏഴ് കോടിയുടെ ഹാഷിഷ് എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷം എക്‌സൈസ് കണ്ടെടുത്ത ലഹരിമരുന്നിന്റെ കണക്കുകള്‍.

ലഹരി ഉപയോഗത്തില്‍ അമൃത്സറിന് ശേഷമുള്ള നഗരമായി കൊച്ചി മാറിയതായും റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ ബോധവത്കരണവും പരിശോധനകളും കൂടുതല്‍ ശക്തമാക്കാനാണ് എക്‌സൈസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button