മൂന്നാര്‍ : മാട്ടുപ്പെട്ടി പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മ്യതദേഹം കണ്ടെത്തി. വ്യാഴാഴ്ച അപകടത്തില്‍പെട്ട മൂന്നാര്‍ കോളനിയലെ രഞ്ജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഹര്‍ത്താല്‍ ദിനത്തില്‍ ആറ് സുഹൃത്തുക്കളോടൊപ്പമായിരുന്നു രഞ്ജിത് മാട്ടുപ്പാലം ഭാഗത്ത് കുളിക്കാനിറങ്ങിയിരുന്നത് .
പൊലീസ്, ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എല്ലാവരും തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് മുങ്ങല്‍ വിദഗ്ദരെ വിളിച്ചു വരുത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാറിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കാരനായിരുന്നു.
Post Your Comments