ശബരിമല: ശ്രീലങ്കന്‍ യുവതിയുടെ ശബരിമല ദര്‍ശനത്തില്‍ ദുരൂഹത തുടുരുന്നു. സന്നിധാനത്ത് ശ്രീലങ്കന്‍ യുവതി ശശികല ദര്‍ശനം നടത്തിയെന്ന വാദത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സന്നിധാനത്തെത്തിയത് ശശികലയാണെന്ന് സ്ഥിരീകരിക്കാനായില്ല. അതിനിടെ തനിക്ക് ദര്‍ശനം നടത്താന്‍ സാധിച്ചില്ലെന്നും പോലീസുകാര്‍ തന്നെ തിരിച്ചയച്ചെന്നും പറഞ്ഞ് ശശികല രംഗത്തെത്തി.
ശശികല ദര്‍ശനം നടത്തിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അവര്‍ അത് നിഷേധിക്കുകയായിരുന്നു. തനിക്ക് ദര്‍ശനം നടത്താന്‍ പോലീസ് അനുവാദം നല്‍കിയില്ലെന്നാണ് ശശികല പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചു എന്ന രീതിയില്‍ സന്നിധാനത്തു നിന്നുള്ള സിസിടിവി വീഡിയോകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുകയും യുവതി ദര്‍ശനം നടത്തി എന്ന് സര്‍ക്കാരും വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ ശശികല ദര്‍ശനം നടത്തിയെന്ന് പറയുന്ന ദൃശ്യങ്ങള്‍ ഇന്റലിജന്‍സ് പരിശോധിച്ചിരുന്നു. 10.51 ന് ഒരു സ്ത്രീ മറ്റൊരു അയ്യപ്പനുമൊത്ത് ശ്രീകോവിലിന് ഇടതുഭാഗത്തുകൂടി നടന്നുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 10.46 എന്ന സമയത്ത് സിസിടിവിയില്‍ രേഖപ്പെടുത്തിയ ദൃശ്യങ്ങളും ഇതിന് സമാനമാണ്. ഇവ രണ്ടും പരിശോധിച്ച് ഇതില്‍ കാണുന്ന സ്ത്രീ ശശികല അല്ല എന്ന നിഗമനത്തിലാണ് ഇന്റലിജന്‍സ് എത്തിയത്.
Post Your Comments