Latest NewsKerala

ബി.ജെ.പി പ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു

ബരക്ക്പൂര്‍/കൊല്‍ക്കത്ത•30 കാരിയായ യുവതിയെ അവരുടെ വീടിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ വച്ച് നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖര്‍ദയിലാണ് സംഭവം.

ബുധനാഴ്ച രാത്രിയാണ്‌ സംഭവം. ബലാത്സംഗത്തിനിരായ യുവതി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മകനെ സ്വകാര്യ ട്യൂഷന്‍ ടീച്ചറുടെ വീട്ടില്‍ വിട്ട ശേഷം മടങ്ങുകയായിരുന്ന യുവതിയെ മുഖം മറച്ച നാല് യുവാക്കള്‍ ചേര്‍ന്ന് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന്‌ ശേഷം യുവതി കുറേനേരം ബോധരഹിതനായി കിടന്നു. ഒടുവില്‍ യുവതിയുടെ ഞെരക്കം കേട്ട സമീവാസികള്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയും തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പ്രവര്‍ത്തകനാണ് യുവതിയുടെ ഭര്‍ത്താവ്. ബി.ജെ.പി, മഹിളാമോര്‍ച്ചാ നേതാക്കള്‍ ഖര്‍ദയിലെത്തി യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button