ലക്നോ: അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും കന്നുകാലികളെയും ഗോ സംരക്ഷണ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി പത്തിന് മുമ്ബ് ജില്ലാ മജിസ്ട്രേറ്റു മാര്‍ ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്നും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മൃഗങ്ങളും മറ്റും തങ്ങളുടെ വിള നശിപ്പിക്കുന്നുവെന്ന് നിരവധി കര്‍ഷകര്‍ പരാതിപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗോ സംരക്ഷണ കേന്ദ്രങ്ങളിലെത്തിച്ച മൃഗങ്ങളെ തിരികെ കോണ്ടുപോകുമ്ബോള് പിഴയൊടുക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Post Your Comments