ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് മാക്കന് സ്ഥാനത്തുനിന്നും രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാക്കന്റെ രാജി സ്വീകരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രാജി.നാലു വര്‍ഷം മുമ്പാണ് അജയ് മാക്കന് (54) ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനാണ് രാജിയെന്നാണ് കരുതുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്നും പറയുന്നു. രാജി പ്രഖ്യാപനത്തിനു മുമ്ബ് വ്യാഴാഴ്ച രാത്രി അദ്ദേഹം രഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
Post Your Comments