
തൃശൂര്‍: പീച്ചി കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബോട്ടണി അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തരബിരുദമാണ് പ്രോജക്ട് ഫെല്ലോയുടെ യോഗ്യത.
ബോട്ടണി അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദമാണ് പ്രോജക്ട് അസിസ്റ്റന്റിന്റെ യോഗ്യത. പ്രായം 2018 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ സഹിതം ജനുവരി 10 രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04872690100.
Post Your Comments