ആലപ്പുഴ : വനിതാ മതിൽ ഹെൽമറ്റില്ലാതെ എംഎൽഎയുടെ വാഹന റാലി. സംഭവം വിവാദമായതോടെ യു.പ്രതിഭ എംഎൽഎ ചൊവ്വാഴ്ച രാവിലെ ട്രാഫിക് സ്റ്റേഷനിൽ എത്തി 100 രൂപ പിഴ അടച്ചു. വനിതാമതിലിന്റെ ഭാഗമായി പ്രതിഭ ഉൾപ്പെടെയുള്ളവർ ഹെൽമറ്റില്ലാതെ ഇരുചക്ര വാഹന റാലി നടത്തിയതിന്റെ ചിത്രം പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.
പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇന്ന് പരിപാടിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ വന്നതോടെയാണു പോലീസ് കേസെടുക്കാൻ നിർബന്ധിതമായത്. കായംകുളത്തു ട്രാഫിക് ബോധവൽക്കരണത്തിനായി ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്ന പ്രതിഭ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രം വിമർശനങ്ങൾക്കു വഴിവച്ചു.
Post Your Comments