Latest NewsKerala

ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ കുടുംബം വീടുകളൊഴിഞ്ഞു: മറുവശത്ത് ഒരു എത്തിക്‌സും ഇല്ലാത്ത ആളുകളാണെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ്

കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് ഇതുവരെ വീടുകളില്‍ തിരിച്ചെത്താനായില്ല. അതേസമയം ഇവുടെ കുടുംബവും വീടുകള്‍ ഉപേക്ഷിച്ച് മാറി നില്‍ക്കുകയാണ് . പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്നാണ് ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാള ബിന്ദുവിന്റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍.

അതേസമയം മലയിറങ്ങിയ ബിന്ദുവും കനകദുര്‍ഗയും അങ്കമാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയതെന്നും പിന്നീട് ഇവര്‍ പോലീസിന്റെ സംരക്ഷണം തേടിയെന്നും സൂചനയുണ്ട്. ഇരുവരേയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റിയിരിക്കുകയാണെന്നും അടുത്തൊന്നും നാട്ടിലേയ്ക്ക് മടങ്ങാന്‍ സാധിക്കില്ലെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

‘കോടതി വിധിയുമായി ബന്ധപ്പെട്ട് തുല്യതയും സാമൂഹ്യനീതിക്കും വേണ്ടിയാണ് റിസ്‌ക് എടുത്തത്. ഇപ്പോഴത്തെ വയലന്റായ സിറ്റ്വേഷനില്‍ വീണ്ടും റിസ്‌ക് എടുക്കേണ്ടല്ലോ. ഒന്നു രണ്ട് ദിവസം കഴിഞ്ഞ് നാട്ടിലേക്ക് വരാമെന്നാണ് കരുതുന്നത്. മറുവശത്ത് ഒരു എത്തിക്‌സും ഇല്ലാത്ത ആളുകളാണല്ലോ ഉള്ളത്’ ബിന്ദുവിന്റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ പറഞ്ഞു.

ഹരിഹരനും ബിന്ദുവിനൊപ്പം ശബരിമലയില്‍ എത്തിയിരുന്നു. എന്നാല്‍ ഇന്നലെ നാട്ടിലേയ്ക്ക് മഠങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് പിന്‍വാങ്ങുകയായിരുന്നെന്ന് ഹരിഹരന്‍ പറഞ്ഞു. മകളെ ബന്ധുക്കളെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഹരിഹരന്‍ പറഞ്ഞു. അതേസമയം കനക ദുര്‍ഗയുടെ ബന്ധുക്കളും വീട്ടില്‍ നി്ന്നും മാറി നില്‍ക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button