കണ്ണൂര്‍ : ശബരിമലയില്‍ ആചാരലംഘനത്തിന് കൂട്ടുനിന്ന സര്‍ക്കാര്‍ നടപടിയില്‍ അഖില കേരള തന്ത്രി സമാജം പ്രതിഷേധിച്ചു.
ക്ഷേത്രാചാരങ്ങള്‍ തകര്‍ക്കാന്‍ പൊലീസ് സംവിധാനമുപയോഗിച്ചത് അപലപനീയമാണെന്നും യോഗം ആരോപിച്ചു. ആചാരലംഘനം ബോധ്യപ്പെട്ടപ്പോള്‍ ശബരിമലയില്‍ തന്ത്രി കൈക്കൊണ്ട നടപടി ഉചിതമാണ്.
ഇക്കാര്യത്തില്‍ വേണ്ട എല്ലാ പിന്തുണയും താഴ്മണ്‍ കുടുംബത്തിന് ഉണ്ടാകുമെന്നും തന്ത്രിസമാജം പ്രസിഡണ്ട് വേഴപറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, ജനറല്‍ സെക്രട്ടറി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments