Latest NewsIndia

മോദിയുമായി അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകക്കെതിരെ രാഹുലിന്‍റെ പരാമര്‍ശം വിവാദത്തിലേക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖമെടുത്ത എ.എന്‍. ഐ മാധ്യമപ്രവര്‍ത്തക സ്മിത പ്രകാശിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക്. മാധ്യമപ്രവര്‍ത്തക കീഴ്പ്പെടുന്നവളും അഭിമുഖം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നുമായിരുന്നും രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാധ്യമപ്രവര്‍ത്തകയെ രാഹുല്‍ ഭയപ്പെടുത്തുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഭരണാധികാരിയുടെ ചെറുമകന്‍ എന്നാണ് ജയ്റ്റ്ലി രാഹുലിനെ വിശേഷിപ്പിച്ചത്. ജയ്റ്റ്ലിയും ചില മാധ്യമപ്രവര്‍ത്തകരും വിഷയത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഇടപെടണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

രാഹുലിന്‍റേത് മോശം പരാമര്‍ശമാണെന്നും മോദിക്ക് നേരെ നടത്തുന്ന ആക്രമണത്തിലേയ്ക്ക് തന്നെ വലിച്ചിഴയ്ക്കരുതെന്നും മാധ്യമപ്രവര്‍ത്തക പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button