ന്യൂഡല്‍ഹി : ശബരിമല ദര്‍ശനം നടത്തിയ യുവതികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ശശി തരൂര്‍ തന്റെ നയം വ്യക്തമാക്കിയത്.
യുവതികള്‍ ദര്‍ശനം നടത്തിയത് പ്രകോപന പരമായ നടപടിയാണെന്നും അനാവശ്യമായ എടുത്തു ചാട്ടമാണ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. പതിനെട്ടാം പട്ടി ചവിട്ടിയോ ഇരുമുടി കെട്ട് ചുമന്നോ അല്ല യുവതികള്‍ സന്നിധാനത്ത് എത്തിയത്. അതിനാല്‍ തന്നെ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സംതൃപ്തി ലഭിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ്ണമായും വിശ്യാസവുമായ ബന്ധപ്പെട്ട കാര്യമാണ് ശബരിമല, തങ്ങള്‍ സ്ത്രീ സമത്വത്തിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments