Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ഹര്‍ത്താല്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമം

പലയിടത്തും റോഡ് ഉപരോധം : വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല

കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം നിശ്ചലമായി. വ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തി. കുന്ദമംഗലം, പാറോപ്പടി, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു. മലപ്പുറം തവനൂരിലാണ് സംഭവം. പാലക്കാട് വെണ്ണക്കരയില്‍ വായനശാലയ്ക്കും തീയിട്ടു. സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയാണിത്.

കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button