ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തി ധര്‍മശാസ്താവാണ്. ധ്യാനഭാവത്തില്‍ കിഴക്കോട്ട് ദര്‍ശനമായി പദ്മാസനത്തില്‍ മരുവുന്നു. സ്വര്‍ണ്ണത്തിന് പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ഒന്നരയടി ഉയരം വരുന്ന പഞ്ചലോഹവിഗ്രഹമാണ് ഇവിടെയുള്ളത്. ആദ്യമുണ്ടായിരുന്ന ശിലാവിഗ്രഹം പില്‍ക്കാലത്ത് തകര്‍ക്കപ്പെടുകയും ക്ഷേത്രത്തിന് തീവയ്ക്കുകയും ചെയ്തശേഷമാണ് ഇപ്പോഴത്തെ വിഗ്രഹം പണിത് പ്രതിഷ്ഠിച്ചത്. മുഖ്യ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഏകദേശം ഇരുനൂറ് മീറ്റര്‍ മാറിയാണ് മാളികപ്പുറത്തമ്മക്ഷേത്രം. മാളികപ്പുറത്തമ്മയെ തുല്യപ്രാധാന്യമുള്ള ദേവിയായി കരുതുന്നു. രണ്ടുനിലയിലുള്ള മാളികയുടെ പുറത്താണ് ദേവി വിരാജിക്കുന്നത്. ഇതുമൂലമാണ് ദേവിക്ക് ഈ പേരുവന്നത്. മഹിഷിക്ക് മോക്ഷം കിട്ടിയപ്പോള്‍ അവതരിച്ച ദേവിയാണെന്നും അതല്ല ആദിശക്തിയായ മധുര മീനാക്ഷിയാണ് മാളികപ്പുറത്തമ്മയെന്നും രണ്ട് അഭിപ്രായമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉപപ്രതിഷ്ഠ ആദിമൂല ഗണപതിയാണ്. കൂടാതെ വാവരുസ്വാമിയുടെയും[34] കടുത്തസ്വാമിയുടെയും സാന്നിദ്ധ്യവും അവിടെയുണ്ട്.
പതിനെട്ട് മലകളുടെ സമ്രക്ഷകനാണ് ശ്രീധര്‍മ്മശാസ്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. ആ പതിനെട്ടു മലകളാണ് പതിനെട്ടു പടികളായി നിലക്കൊള്ളുന്നത്. ഈ മലദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ശബരിമലയില്‍ തന്ത്രി നടത്തുന്ന ”പടിപൂജ” എന്ന ഗിരിദേവതാപൂജ. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടായ നെയ്യഭിഷേകമാകട്ടെ അയ്യപ്പന്റെ പ്രിയപ്പെട്ട വഴിപാടായി കരുതിവരുന്നു. ഭക്തര്‍ നിറച്ചുകൊണ്ടുവരുന്ന ഇരുമുടിക്കെട്ടില്‍ നെയ്‌ത്തേങ്ങയുമുണ്ടാകും. സന്നിധാനത്തെത്തുന്നതോടെ മേല്‍ശാന്തി തേങ്ങയുടച്ച് നെയ്യ് പുറത്തെടുത്ത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. തുടര്‍ന്നുള്ള തേങ്ങ കിഴക്കേ നടയിലെ ആഴിയില്‍ എറിയുന്നു. അഭിഷേകം ചെയ്ത നെയ്യ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു
Post Your Comments