തിരുവനന്തപുരം : കേരളം സ്റ്റാലിന്റെ നാടായി മാറുകയാണെന്നും കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് ഭരണകൂടമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. സ്ഥിതഗതികള്‍ 1959 ലേതിന് സമാനമാണ്, ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ എല്ലായിടത്തും ജനരോക്ഷം പ്രകടമാണ്, ഇതിന് മറുപടി പറയേണ്ടി വരും, കപട തന്തങ്ങളിലൂടെ തരം താണ രീതിയിലാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിരാഹര സമരം അനുഷ്ഠിക്കുന്ന ബിജെപി നേതാവ് ശിവരാജനെ അപമാനിക്കാനുള്ള കോടിയേരിയുടെ ശ്രമം അനുവദിക്കില്ല. ഇത്തരം കാര്യങ്ങള്‍ കോടിയേരി അയാളുടെ തറവാട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നും കോടിയേരിയുടെ വാക്ക് കേള്‍ക്കേണ്ടവരല്ല ബിജെപിക്കാര്‍ എന്നും ശ്രീധരന്‍ പിള്ള തുറന്നടിച്ചു.
Post Your Comments