ചരിത്രത്തിലാദ്യമായി ഇതുവരെ ബഹിരാകാശ വാഹനങ്ങളൊന്നും പിന്നിട്ടിട്ടില്ലാത്ത ദൂരം സഞ്ചരിച്ച് ന്യൂ ഹോറിസോണ്‍സ്. ഒരു ബഹിരാകാശ വാഹനവും പോയിട്ടില്ലാത്ത ദൂരം സഞ്ചരിച്ചെത്തി ന്യൂ ഹോറിസോണ്‍സ് അയച്ച ചിത്രങ്ങള്‍ നാസയ്ക്ക് ലഭിച്ചു. പുതുവര്‍ഷദിനത്തില്‍ തന്നെയാണ് ചിത്രങ്ങളെത്തിയത്. ബഹിരാകാശത്തെ ‘അള്‍ട്ടിമ തുലെ’ എന്നറിയപ്പെടുന്ന മഞ്ഞില്‍ പൂണ്ടുനില്‍ക്കുന്ന പാറയുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് അയച്ചിരിക്കുന്നത്.
നാസയുടെ പുതിയ ഹോറിസോണ്‍ ടീമിനെ അഭിനന്ദിച്ച് സൗത്ത്വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്‌സ് ലാബറട്ടറി ഒരു പ്രസ്താവന പുറത്തിറക്കി. 2006ല്‍ യാത്ര തുടങ്ങിയതാണ് ന്യൂ ഹോറിസോണ്‍. 2015ല്‍ പ്ലൂട്ടോയിലെത്തിച്ചേര്‍ന്ന വാഹനം കുയ്‌പെര്‍ ബെല്‍റ്റിലെ വസ്തുക്കളിന്മേല്‍ പഠനം നടത്താനായി നീങ്ങുകയായിരുന്നു. (486958) 2014 MU69 അഥവാ അള്‍ട്ടിമ തുലെ എന്നറിയപ്പെടുന്ന പാറകള്‍ക്കരികിലേക്ക് പുതുവര്‍ഷത്തിലാണ് എത്തിച്ചേര്‍ന്നത്. ഏതാണ്ട് 12 മണിക്കൂറോളം വാഹനത്തിന്റെ നിയന്ത്രണം നാസയ്ക്ക് നഷ്ടമായെങ്കിലും മണിക്കൂറുകള്‍ക്കു ശേഷം വാഹനങ്ങള്‍ ചിത്രങ്ങളയച്ചതോടെ പിന്നീട്. നാസയ്ക്ക് അഭിമാന നിമിഷങ്ങളായിരുന്നു.
Post Your Comments