കൊച്ചി: കുന്നംകുളം മുതൽ ഇടപ്പള്ളി വരെ ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കും മുമ്പ് സർക്കാർ ജനപ്രതിനിധികളേയും സമരസമിതിയേയും, ജനങ്ങളെയും കാര്യങ്ങൾ കൃത്യമായി ബോധ്യപ്പെടുത്തുമെന്ന് പ്രൊഫ.കെ.വി.തോമസ് എം.പി.
30 വർഷം മുമ്പ് 30 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് സ്ഥലമെടുത്ത നഷ്ടപരിഹാരം സംബന്ധിച്ച് ഇപ്പോഴും ആക്ഷേപമുണ്ട്. പുതിയ ഏറ്റെടുക്കൽ സംബന്ധിച്ചും നഷ്ടപരിഹാരം സംബന്ധിച്ചും സർക്കാർ യഥാർത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണം. യാതൊരു ആക്ഷേപവുമില്ലാതെയാവണം സ്ഥലം ഏറ്റെടുക്കേണ്ടത്. കൊച്ചി മെട്രോ റെയിലിനായി സ്ഥലമേറ്റെടുത്ത മാതൃക നിലവിലുള്ളപ്പോൾ സ്ത്രീകളേയും കുട്ടികളേയും അറസ്റ്റ് ചെയ്ത് പോലീസ് രാജ് നടപ്പിലാക്കി സ്ഥലം ഏറ്റെടുക്കൽ നടക്കില്ല. കിടപ്പാടം നഷ്ടപ്പെടുന്ന സ്ത്രീകളെ അറസ്റ്റ് ചെയ്ത് കേസെടുക്കുന്നത് ശരിയല്ല. പ്രളയക്കെടുതിയിൽ നിന്ന് ഇനിയും കരകയറാത്ത ജനങ്ങളെ നിത്യ ദുരിതത്തിൽ ആക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എം.പി. പറഞ്ഞു.
Post Your Comments