KeralaLatest NewsIndia

ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പ്രാര്‍ത്ഥനാ യജ്ഞത്തോട് ഹിന്ദു സമൂഹം വിട പറഞ്ഞു , ഇതുവരെ കണ്ട സമരങ്ങളല്ല ഇനി: കെ.പി ശശികല

ഏതെങ്കിലും നക്‌സലുകള്‍ക്ക് ക്ഷേത്രം തകര്‍ക്കണമെങ്കില്‍ അതിന് വേണ്ട ബോംബോ മറ്റ് സംവിധാനമോ അവിടെ എത്തിക്കാന്‍ ഇതുപോലുള്ള എസ്പിമാര്‍ കാവല്‍ നില്‍ക്കില്ലേ

തിരുവനന്തപുരം: ഇതുവരെ കണ്ട സമര മാര്‍ഗ്ഗങ്ങളല്ല ഇനി കാണാന്‍ പോകുന്നതെന്ന് ശബരിമല കര്‍മ്മ സമിതി നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയുമായ കെപി ശശികല ടീച്ചര്‍. ഇതുവരെ നമ്മള്‍ നടത്തിയത് പ്രാര്‍ത്ഥനാ യജ്ഞമായിരുന്നു. ഇന്ന് പുലർച്ചെ മൂന്നര മുതല്‍ ആ പ്രാര്‍ത്ഥനാ യജ്ഞത്തോട് ഹിന്ദു സമൂഹം വിട പറയുകയാണ്. ഇനി പ്രാര്‍ത്ഥന ഞങ്ങളുടെ മനസിലാണ്. സമരങ്ങളില്‍ നമ്മോടോപ്പം അയ്യപ്പന്റെ അദൃശ്യ സാന്നിധ്യമുണ്ട്.

അതുകൊണ്ടാണ് സമരത്തിന്റെ രൂപവും ഭാവവും മാറ്റിയതെന്നും ശശികല ടീച്ചര്‍ പറഞ്ഞു. മാവോവാദികളും നക്‌സലുകളുമൊന്നും ദൈവവിശ്വാസികളല്ല. ക്ഷേത്രം പുലരുന്നത് അവര്‍ക്കാര്‍ക്കും ഇഷ്ടവുമല്ല. ഇത്തരത്തില്‍ ഏതെങ്കിലും നക്‌സലുകള്‍ക്ക് ക്ഷേത്രം തകര്‍ക്കണമെങ്കില്‍ അതിന് വേണ്ട ബോംബോ മറ്റ് സംവിധാനമോ അവിടെ എത്തിക്കാന്‍ ഇതുപോലുള്ള എസ്പിമാര്‍ കാവല്‍ നില്‍ക്കില്ലേ എന്ന ഭയാനകമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ഹര്‍ത്താല്‍ നടത്താതെ വേറെ മാര്‍ഗ്ഗമില്ല എന്നതാണ് സാഹചര്യം. ഈ ഹര്‍ത്താല്‍ പലതിന്റെയും തുടക്കമാണ്. മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ, ഹിന്ദു സമൂഹത്തോട് മാപ്പ് പറയുന്നത് വരെ എന്താണ് ഇവിടുത്തെ ഹൈന്ദവ സമൂഹത്തിന്റെ ശക്തി എന്ന് തിരിച്ചറിയത്തക്ക വിധത്തിലുള്ള സമരപരിപാടികളാണ് ആരംഭിക്കാന്‍ പോകുന്നതെന്നും കോട്ടയത്ത് വിശ്വാസികളുടെ മാര്‍ച്ചില്‍ സംസാരിക്കവേ ശശികല ടീച്ചര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button