
കാസര്‍കോട്: വാഹനം തടയുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം. രണ്ടു കാറുകള്‍ തകര്‍ത്തു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. കാസര്‍ഗോഡ് ബന്തിയോടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് ബന്തിയോട് ടൗണില്‍ ഒരു സംഘം വാഹനങ്ങള്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികളെ വിരട്ടിയോടിക്കുകയായിരുന്നു.
ഒരു ഇന്നോവ കാറും ഒരു സ്വിഫ്റ്റ് കാറും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Post Your Comments