തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഇന്ന് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ആങ്വാനം ചെയ്ത് ഹര്‍ത്താലില്‍ വ്യാപക അക്രമം. സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലയുറിപ്പിച്ചിരിക്കുകയാണ്. കിഴക്കേക്കോട്ടയിന് നിന്ന് തുടങ്ങിയ ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച് പുളിമൂട് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരു കെട്ടിടത്തിനു മുകളില്‍ നിന്ന് കല്ല് വീണു എന്നാരോപിച്ച് ആ കെട്ടിടത്തിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലുകള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന് അവിടം മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ വരെയുള്ള സിപിഎമ്മിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ചു. എന്നാല്‍ ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ പ്രതിഷേധക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചു. യുദ്ധസമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നിലുള്ളത്.
Post Your Comments