സിഡ്നി: ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഒടുവില്‍ വിവരം ലഭിക്കുന്പോള്‍ ഇന്ത്യ 46/1 എന്ന നിലയിലാണ്. ഒന്‍പതു റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടപ്പെട്ടു. മായങ്ക് അഗര്‍വാള്‍(24), ചേതേശ്വര്‍ പുജാര(12) എന്നിവരാണു ക്രീസില്‍.
കഴിഞ്ഞ മത്സരത്തില്‍നിന്നു രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മയ്ക്കു പകരം കെ.എല്‍.രാഹുലും ഇഷാന്ത് ശര്‍മയ്ക്കു പകരം കുല്‍ദീപ് യാദവും ടീമില്‍ ഇടംപിടിച്ചു. പരന്പരയിലെ രണ്ടു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്.
ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ പരമ്പരയിലെ ലീഡുമായി ഇന്ത്യൻ ക്യാപ്റ്റൻ അവസാന ടെസ്റ്റിന് കച്ചമുറുക്കുന്നത്. 1980-81, 1985-86, 2003-04 വർഷങ്ങളിൽ പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. 1967-68, 1977-78, 1991-92, 1999-2000, 2007-08, 2011-12, 2014-15 വർഷങ്ങളിൽ ഇന്ത്യ കങ്കാരുപ്പടയ്ക്ക് മുന്നിൽ മുട്ടുകുത്തി. അതിനാൽത്തന്നെ സിഡ്നിയിൽ സമനില പിടിയ്ക്കുകയോ ജയിക്കുകയോ ചെയ്താൽ നായകൻ കോഹ്ലിയുടെ തൊപ്പിയിൽ പൊൻതൂവൽ ചാർത്തപ്പെടും.
Post Your Comments