സിഡ്‌നി : കങ്കാരുകള്‍ക്കെതിരായ നാലാം ടെസ്റ്റിലും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ താരങ്ങള്‍. ചേതേശ്യര്‍ പൂജാരെ സെഞ്ചുറിയുമായി ക്രീസില്‍ പുറത്താവാതെ നില്‍ക്കുന്നു.
ഒന്‍പത് റണ്‍സ് നേടിയ കെ.എല്‍ രാഹൂലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമായിരുന്നെങ്കിലും ഓപ്പണര്‍ മായങ്ക് അഗര്‍വാളിനൊപ്പം ചേര്‍ന്ന് മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പിന്നീട് വന്ന പൂജാരയ്ക്ക് സാധിച്ചു. 112 ബോളുകളില്‍ നിന്ന് 77 റണ്‍സെടുത്ത് മായങ്ക് പുറത്തായെങ്കിലും ചേതേശ്വര്‍ പൂജാര ഒരു വശത്ത് നിലയുറപ്പിച്ചു. പിന്നീട് വന്ന നായകന്‍ കൊഹ്‌ലി 23 റണ്‍സിന് പുറത്തായി.
പിന്നീട് ക്രീസിലെത്തിയ രഹാനെയ്ക്ക് ഏറെ നേരം പിടിച്ചു നില്‍ക്കാനായില്ല. 18 റണ്‍സെടുത്ത് നില്‍ക്കെ സറ്റാര്‍ക്കിന്റെ പന്തില്‍ രഹാനെയും പുറത്തായി. ഇന്നത്തെ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സ് എടുത്തിട്ടുണ്ട്. 14 റണ്‍സെടുത്ത് ഹനുമ വിഹാരിയും 118 റണ്‍സുമായി ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
Post Your Comments