Latest NewsKerala

കനക ദുര്‍ഗയും ബിന്ദുവിനും ശബരമലയിലേയ്ക്ക് വഴിയൊരുക്കിയത് സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് കൂട്ടായ്മ

നവംബറിലാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടത്

കോഴിക്കോട്: സുപ്രീം കോടിതിയുടെ വിധിക്കു ശേഷം ആധ്യമായി ശബരിമലയില്‍ ദര്ഡശനം നടത്തിയ കനക ദുര്‍ഗയ്ക്കും ബിന്ദുവിനും വിഴിയൊരുക്കിയത് ഫേസ്ബുക്ക് കൂട്ടായാമ എന്നു വിവരം. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഇരുവരും ഒരേ വഴിയിലെ സഞ്ചാരികളായത്. അതേസമയം നടക്കാതെ പോയ ശബരിമല ദര്‍ശനത്തിനു ശേഷം ഇവര്‍ രണ്ടാഴ്ചകളോളം ഒളിവില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം ഇവര്‍ പുറത്തുവന്നതും ഇടതുപക്ഷ അനുഭാവികളുടെ ഈ ഗ്രൂപ്പിലൂടെയാണ്.

നവംബറിലാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടത്. ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ ശ്രേയസ് കണാരനും ഹരിയാണയില്‍ താമസിക്കുന്ന സീനയും ചേര്‍ന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്. ഇതില്‍ ശ്രേയസ് കണാരന്‍ മുന്‍ സിപിഎം പ്രവര്‍ത്തകനാണ്. കനക ദുര്‍ഗയ്ക്ക് ഫേസ്ബുക്ക് ഔക്കൗണ്ട് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു സുഹൃത്ത് വഴി കനക ദുര്‍ഗയ്ക്ക് ഇവരുടെ നമ്പര്‍ ലഭിച്ചു. തുടര്‍ന്ന് ഡിസംബര്‍ പകുതിയോടെ ബിന്ദുവും ഈ ഗ്രൂപ്പില്‍ എത്തി. പത്തുസ്ത്രീകളും ഒപ്പം പോകാന്‍ തയ്യാറുള്ള പുരുഷന്‍മാരും ചേര്‍ന്ന് സംഘം രൂപവത്കരിച്ചു. എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നു. മനിതി സംഘത്തിനൊപ്പം പല ഭാഗങ്ങളില്‍നിന്നായി ശബരിമല കയറാനായിരുന്നു പദ്ധതി.

അതേസമയം ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ആദ്യ മലകയറ്റം പരാജയപ്പെട്ടപ്പോള്‍ പോലീസ് ഇവര്‍ക്ക് സഹായം വാഗ്ദാനം നല്‍കിയിരുന്നെന്ന് ശ്രേയസ് ഒരു പ്രഖുഖ ചാനലിനോട് പറഞ്ഞു. അയല്‍സംസ്ഥാനത്ത് ഒളിവിലായിരുന്നു ഇരുവരും. ബുധനാഴ്ച വീണ്ടും ശബരിമല കയറിയ ഇവര്‍ക്കൊപ്പം നാല് പുരുഷന്‍മാരും പോലീസുകാരും ഉണ്ടായിരുന്നു. ഈ ശ്രമം പാളിയിരുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച വീണ്ടും കയറാനായിരുന്നു നീക്കം.

കോടതി വിധി നടപ്പാക്കി കാണിക്കുക മാത്രമായിരുന്നു ലക്ഷ്യം. കൂടാതെ മുപ്പതോളം സത്രീകളും ഇനിയും മലകയറാന്‍ സന്നദ്ധരായി രംഗത്തുണ്ടെന്നും എന്നാല്‍ ഇനി ഇത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രേയസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button