Latest NewsKerala

ഹര്‍ത്താല്‍ പൊതുജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഐ

ഇടുക്കി : ശബരിമല കര്‍മ്മസമതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൊതുജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനവും ജനാധിപത്യത്തോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയുമാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍.

വര്‍ഗീയ ഭ്രാന്തന്മാരുടെ വിളയാട്ടമാണ് കേരളത്തില്‍ എവിടെയും നടക്കുന്നത്. ഇതിനെതിരേ കേരളത്തിന്റെ മതേതര ബോധം ഒരുമിക്കണം.സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി നല്‍കുന്ന അവകാശം ഉപയോഗിച്ച് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന കാരണത്താല്‍ കേരളമൊട്ടാകെ അക്രമങ്ങളും കൊള്ളിവയ്പ്പും നടത്തുന്ന ഫാസിസ്റ്റുകള്‍കള്‍ക്കെതിരെ ജനങ്ങളൊന്നാകെ അണിനിരക്കേണ്ട സമയമാണിത്.

ആഴ്ച്ചതോറും ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത് ആര്‍ എസ് എസുകാര്‍ ഒരു ഫാഷനാക്കി മാറ്റിയിരിക്കുകയാണെും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button