Latest NewsIndia

സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യയുമായി കേണലിന്‍റെ അവിഹിതം ; കോടതി വിധിച്ചത്

ന്യൂഡല്‍ഹി:  സഹപ്രവര്‍ത്തകനായ സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യയുമായി കേണലിന് രഹസ്യ ബന്ധമുണ്ടെന്ന പരാതിയില്‍ കുറ്റം തെളിഞ്ഞതിനാല്‍ കേണലിനൊട് കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കാന്‍ കോടതി നിര്‍ദേശം. തന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സൈനിക ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേണലിനെതിരേ അധികൃതര്‍ അന്വേഷണം നടത്തിയത്.

പരാതിക്കാരന്റെ ഭാര്യയുടെ മൊബൈല്‍ ഫോണില്‍ കേണലിന്റെ നമ്ബറില്‍ നിന്നുള്ള അശ്ലീല സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ ത്തുടര്‍ന്നാണ് സൈനിക ഉദ്യോഗസ്ഥന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.

സംഭവത്തില്‍ അന്വേഷണം നടത്തിയ സൈനിക അധികൃതര്‍ കേണലും ഉദ്യോഗസ്ഥന്റെ ഭാര്യയും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന് കണ്ടെത്തി . പരാതിക്കാരനും പ്രതിയും ഡല്‍ഹിയില്‍ സേവനമനുഷ്ടിക്കുന്നതിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവങ്ങള്‍ നടന്നെന്നും ഇരുവരും തമ്മില്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങളയച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button