തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് അത്യന്തം ഉത്കണ്ഠയുണ്ടാക്കുന്നതാണ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെന്നും സുപ്രീം കോടതി വിധിക്കു ശേഷം ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മതനിരപേക്ഷയ്ക്കെതിരായാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബാബറി മസ്ജിദ് ഉള്‍പ്പെടെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നീങ്ങുന്നത്. ലീഗും ഇതിനു പിന്തുണ നല്‍കുകയാണ്. ഇവര്‍ ഓര്‍ക്കേണ്ടത് സംഘപരിവാര്‍ ആശയങ്ങളെയാണ് തങ്ങള്‍ പിന്തുണയ്ക്കുന്നതെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments