തിരുവനന്തപുരം: പന്തളത്ത് പ്രതിഷേധ പ്രകടനത്തിനിടെ മരിച്ച് അയ്യപ്പ കര്‍മസമിതി അംഗം ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം ഹൃദയസ്തംഭനമാണെന്ന് മുറ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളളത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സംഘര്‍ഷത്തില്‍ ഇയാള്‍ക്ക് പരിക്കു പറ്റിയിരുന്നെന്നും എന്നാല്‍ മരണകാരണം ഹൃദയസ്തംഭനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തിനിടെ ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റെന്നും ഇയാളെ പന്തളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രാത്രി 11.30 ഓടെ ഹൃദയസ്തംഭനം മൂലം ഇയാള്‍ മരണപ്പെടുകയായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞ വിവരമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വരാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഈ വിവരം പുറത്തുവിട്ടത്.
അതേസമയം പന്തളത്ത് അയ്യപ്പ ഭക്തന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നു ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോഴും ആശുപത്രിയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംഘര്‍ഷ സാധ്യത ഉണ്ടായിട്ടു പോലും മതിയായ സുരക്ഷ പോലീസിന് ഒരുക്കാന്‍ കഴിഞ്ഞതാണ് ചന്ദ്രന്‍ മരിക്കാന്‍ കാരണമായതെന്ന് ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചു.
Post Your Comments