കാസര്‍ഗോഡ്: ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ത്തില്‍ ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു. കാസര്‍ഗോഡ് മീപ്പുഗിരിയിലാണ് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റത്. മുന്‍ ബിജെപി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കുത്തേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം ഇയാളുടെ കൈയ്ക്ക് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. കാസര്‍കോടിനടുത്തു നുള്ളിപ്പാടി പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുയായിരുന്ന ഇദ്ദേഹത്തെ ബൈക്കിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി.
ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പരക്കെ അക്രമണങ്ങള്‍ നടക്കുകയാണ്. തൃശൂര്‍ വാടാനപ്പിള്ളിയില്‍ എസ്ഡിപിഐ ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. ശ്രീജിത്ത് ,രതീഷ് ,സുജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹര്‍ത്താലിനോടനുബന്ധിച്ച് ഹോട്ടല്‍ അടപ്പിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്.
Post Your Comments