Latest NewsKerala

വിവാഹിതയാകാന്‍ എമി ജാക്‌സണും

സിനിമ ആരാധകരുടെ പ്രത്യേകിച്ചും യുവ തലമുറയുടെ ഹരമാണ് തെന്നിന്ത്യന്‍, ഹിന്ദി ചലച്ചിത്രങ്ങളിലൂടെ പരിചിതയായ നടി എമി ജാക്സണ്‍. താരം വിവാഹിതയാകാന്‍ തീരുമാനിച്ചതായാണ് പുതിയ വാര്‍ത്ത. ബ്രിട്ടീഷുകാരനായ ശത കോടീശ്വരന്‍ ജോര്‍ജ് പനയോറ്റുവിനെയാണ് എമി ജീവിതപങ്കാളിയാക്കുന്നതിനായി തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പുതുവര്‍ഷദിനത്തില്‍ പങ്കുവെച്ച ഇരുവരുടെയും ചിത്രത്തിലൂടെയാണ് എമി ജീവിതത്തിലെ പുതിയ തുടക്കത്തിന്റെ വിവരം ആരാധകരെ അറിയിച്ചത്. ഇരുവരുടെയും 2015 മുതലുള്ള പ്രണയ ബന്ധമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തി ചേര്‍ന്നിരിക്കുന്നത്.

യുകെയിലെ ലിവര്‍പൂളില്‍ ആണ് എമി ജനിച്ചുവളര്‍ന്നത്. പിന്നീട് 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി എമി ജാക്സണ്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഏവര്‍ക്കും മുന്‍പില്‍ ശ്രദ്ധേയയാവുന്നത്. പിന്നാലെ എമി മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. വൈകാതെ തന്നെ ഇന്ത്യന്‍ സിനിമ ഈ സുന്ദരിയെ ഏറ്റെടുക്കുകയായിരുന്നു. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പിന്നീട് ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏറ്റവും ഒടുവിലായി തലൈവ രജനികാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ പുറത്തിറങ്ങിയ ചിത്രം.

എമിയുടെ പ്രതിസുധ വരന്‍ ജോര്‍ജ് പനയോറ്റു ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ്. കൂടാതെ ബ്രിട്ടണിലെ വളരെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ഇപ്പോള്‍ ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് എമി ജാക്സണും ഭാവി വരന്‍ ജോര്‍ജ് പനയോറ്റുവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button