മൂവാറ്റുപുഴ: പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു.
മൂവാറ്റുപുഴപുനലൂര്, മൂവാറ്റുപുഴതേനി, കല്ലൂര്ക്കാട്കുമാരമംഗലം, പതകുത്തികല്ലൂര്ക്കാട്, കല്ലൂര്ക്കാട്കാവക്കാട്, വാഴക്കാലകണ്ടംമരതൂര്, നാഗപ്പുഴകുമാരമംഗലം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 75ലക്ഷം രൂപയാണ് അനുവദിച്ചത്. അരയാണിച്ചുവട്പോണ്കുളങ്ങര, മാറികപണ്ടപ്പിള്ളി, പാലക്കുഴപണ്ടപ്പിള്ളി, കൂത്താട്ടുകുളംസബ്സ്റ്റേഷന് റോഡുകളുടെ നവീകരണത്തിന് 78ലക്ഷം, പൈങ്ങോട്ടൂര്പോത്താനിക്കാട്, പോത്താനിക്കാട് ചാത്തമറ്റം, കലൂര്കടവൂര്, കക്കടാശ്ശേരികാളിയാര്, പൈങ്ങോട്ടൂര്മുള്ളരിങ്ങാട്, പോത്താനിക്കാട്കടവൂര് റോഡുകളുടെ നവീകരണത്തിന് 75ലക്ഷം രൂപ വീതവും അനുവദിച്ചു.
വാഴകുളംകോതമംഗലം, വാഴക്കുളംഅരീക്കുഴ, വാഴക്കുളംപാറക്കടവ്, പാലക്കുഴിമണിയന്തടം, നീറംമ്ബുഴകലൂര്, നാഗപ്പുഴകലൂര്, ആയവനകലൂര്, ആവോലിനടുക്കര റോഡുകളുടെ നവീകരണത്തിന് 86ലക്ഷം അവുവദിച്ചു.
Post Your Comments