കാസര്‍ഗോഡ്: വനിതാമതിലിനിടെ കാസര്‍ഗോഡ് ചേറ്റുകുണ്ടില്‍ ഉണ്ടായ സംഘർഷത്തിൽ 200 പേര്‍ക്കെതിരെ കേസെടുത്തു. പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടായ അക്രമത്തിനെതിരെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചേറ്റുകുണ്ടില്‍ ഉണ്ടായ അക്രമം ചെറുക്കാന്‍ 5 റൗണ്ട് വെടിയാണ് പൊലീസ് ആകാശത്തേക്ക് വയ്ച്ചത് . വനിതാ മതിലിനിടെ ഒരു വിഭാഗം ബി ജെ പി ആ ര്‍എസ് എസ് പ്രവര്‍ത്തകര്‍ റോഡ് കയ്യേറി പ്രതിഷേധിക്കുകയായിരുന്നു. മതില്‍ തീര്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സ്ഥലത്ത് തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ബി ജെ പിക്ക് സ്വാധീനമുളള മേഖലയില്‍ സംഘര്‍ഷം ചെറിക്കാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു.
Post Your Comments