തിരുവനന്തപുരം: തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരിയോട് ആ കാര്യം സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്‍റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതി. ശബരിമലയുടെ കാര്യം തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാന്‍ വരേണ്ടയെന്ന് ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.
കാപട്യത്തിന്‍റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയന്‍ ദൂരവ്യാപകമായ പ്രത്യാഘാതം അനുഭവിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു
Post Your Comments