KeralaLatest News

‘തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശുദ്ധികലശം’; ശാരദക്കുട്ടി പ്രതികരിക്കുന്നു

തിരുവനനതപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍ മാത്രമാണ് ശബരിമലയിൽ തന്ത്രിമാർ ശുദ്ധികലശം നടത്തിയതെന്നാണ് ശാരദക്കുട്ടി പറഞ്ഞത്.

ശാരദക്കുട്ടിയുടെ വാക്കുകളിങ്ങനെ

‘നിയമപരമായി ഇത്തരത്തില്‍ ശുദ്ധിക്രിയ തെറ്റാണ്. ലിംഗഭേദമോ ജാതിഭേദമോ വര്‍ഗ്ഗ ഭേദമോ കാണിച്ചുള്ള പ്രവൃത്തികളെല്ലാം ഭരണഘടനാ വിരുദ്ധമാണ്. നിയമലംഘനമാണ്. നമ്മുടെ ഫോക്കസ് സ്ത്രീകള്‍ പ്രവേശിച്ചു എന്നതാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെട്ടു. ഇനി ശുദ്ധികലശത്തില്‍ ഗൗരവം കൊടുക്കേണ്ട കാര്യമില്ലേ. ഇത് കോമാളിത്തമാണ്. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കല്‍.

കോമാളിത്തരത്തെ കോമാളിത്തരമായി കണ്ട് തള്ളിയാല്‍ മതി. ദളിത് സ്ത്രീ കയറി ശുദ്ധി കലശം നടത്തിയാല്‍ അത് കൂടുതല്‍ ഗൗരവതരമായ കുറ്റകൃത്യമായി. മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥനായിരുന്നു. അത് ഒരക്രമവും ഇല്ലാതെ വൃത്തിയായി അദ്ദേഹം നടപ്പാക്കി. ചോരചിന്താതെ തന്നെ’.

shortlink

Related Articles

Post Your Comments

Related Articles


Back to top button