KeralaLatest News

എന്‍എസ്എസ് നേതാവിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം

കാസര്‍കോട് : പാടിയില്‍ എന്‍എസ്എസ് നേതാവിനെ ഒരു സംഘം ആളുകള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. എന്‍എസ്എസ് കരയോഗം കണ്‍വീനര്‍ എം.സുരേഷിനെയാണ് ആക്രമിച്ചത്.

ചൊവ്വാഴ്ച്ച രാത്രി ഏഴോടെ പാടി എകെജി വായനശാലയ്ക്ക് മുന്നില്‍ വെച്ചാണ് മാരകായുധങ്ങളുമായി സംഘം സുരേഷിന് നേരെ ആക്രമണം നടത്തിയത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമം നടത്തിയതെന്ന് സുരേഷ് പറഞ്ഞു.

റോഡരികില്‍ നില്‍ക്കുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കാര്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് സുരേഷിനെ തടഞ്ഞതെന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡണ്ട് സുഭാഷ് പാടി പറഞ്ഞു. വനിതാ മതിലിനെതിരെ സുരേഷിന്റെ നേതൃത്വത്തില്‍ വീട് കയറി പ്രചാരണം നടത്തിയതിനെ ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
====

shortlink

Related Articles

Post Your Comments

Related Articles


Back to top button