ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിയുടെ മകള്‍ പ്രതിരോധ വകുപ്പില്‍ ജോലി നേടിയിരിക്കുന്നു, ഇതാണ് രാജ്യസേവനം എന്ന അടിക്കുറിപ്പോടെ നിര്‍മ്മലാ സീതാരാമന്റെയും ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വ്യാജവാര്‍ത്തകളില്‍ ഒന്ന് മാത്രമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.
നികിത വീരയ്യ എന്ന സൈനിക ഉദ്യോഗസ്ഥയുടെ ചിത്രമാണ് നിര്‍മ്മല സീതാരാമന്റെ മകള്‍ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഔദ്യോഗിക സന്ദര്‍ശന വേളയില്‍ മന്ത്രിയുടെ സഹായിയായി നിയോഗിച്ച യുവസൈനികയാണ് നികിത വീരയ്യ എന്നാണ് വിശദീകരണം.
ഔദ്യോഗിക രേഖകള്‍ പ്രകാരം വാങ്മയി എന്നാണ് നിര്‍മ്മലാ സീതാരാമന്റെ മകളുടെ പേര്. മകള്‍ക്കൊപ്പമുള്ള യഥാര്‍ത്ഥ ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments