ശബരിമല: ശബരിമലയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംഭവമാണ് യുവതീ പ്രവേശനത്തോടെ നടന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി എ.ടി രമേശ്. മകര പൂജയ്ക്കു വേണ്ടി സന്നിധാനത്തെത്തിയ ലക്ഷകണക്കിന് വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കാത്തവണ്ണം നടയടക്കേണ്ടി വന്ന സാഹചര്യത്തിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണെന്ന് രമേശ് പറഞ്ഞു. ശബരിമലയില്‍ ദര്‍ശന നിഷേധത്തിനെതിരായിട്ടുള്ള അയ്യപ്പ ഭക്തരുടെ പ്രതിഷേധം രാജ്യ വ്യാപകമായി ഉയരും. ഇത് ആസൂത്രിതമായിട്ടുള്ള ഗൂഡാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments