KeralaLatest News

യുവതികള്‍ ദര്‍ശനം നടത്തിയതെങ്ങിനെയെന്നും ആരാണ് അവരെ സഹായിച്ചത് എന്നതിനെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സന്നിധാനം: കനക ദുര്‍ഗയും ബിന്ദുവും പുരുഷ വേഷം മാറ്റിയത് അരവണപ്ളാന്റിനടുത്തു വെച്ച് . യുവതികള്‍ ദര്‍ശനം നടത്തിയതെങ്ങിനെയെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പൊലീസിന്റെ ഒത്താശയോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് വ്യക്തമായി. യുവതികളെ ശബരിമലയില്‍ എത്തിച്ചത് വേഷപ്രച്ഛന്നരായിട്ടായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യാജേന പുരുഷ വേഷം ധരിപ്പിച്ചാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. ഐജിയുടെ അതിഥി എന്ന പേരില്‍ ഗസ്റ്റ് ഹൗസില്‍ താമസിപ്പിച്ചു.

ബിന്ദുവും കനകദുര്‍ഗയും പുരുഷ വേഷം മാറ്റിയത് അരവണ പ്ലാന്റിന് അടുത്ത് വെച്ചായിരുന്നു നേരത്തെ ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച് പരാജയപ്പെട്ട യുവതികളെ ഒളിവില്‍ താമസിച്ചത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മാവോവാദികളായ അഡ്വ. ബിന്ദുവിനെയും കനകദുര്‍ഗയേയും വന്‍ പോലീസ് അകമ്പടിയോടെയാണ് സന്നിധാനത്ത് എത്തിച്ചത്. എഴുപത് അംഗ പോലീസ് സംഘത്തിന്റെ സഹായത്തോടെയാണ് ആചാര ലംഘനം നടന്നത്. യുവതികളെ സന്നിധാനത്ത് എത്തിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് 5 ഡിവൈഎസ്പിമാരാണ്.

70 അംഗ പോലീസ് സംഘം എത്തിയത് അയ്യപ്പ വേഷത്തിലായിരുന്നു. തുടര്‍ന്ന് യുവതികള്‍ പ്രവേശിച്ചു എന്നറിയിക്കുന്നതിനായി യുവതികളുടെ എല്ലാ ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തി.ഹൈക്കോടതി നിര്‍ദ്ദേശം ലംഘിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. യുവതികളെ മല കയറ്റിയതും ഇറക്കിയതും പോലീസിന്റെ തന്നെ ആംബുലന്‍സിലായിരുന്നു. ആചാരലംഘനത്തിന് ശേഷം യുവതികളെ താഴേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത് പന്നി ആക്രമിച്ചെന്ന പേരിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button