ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തില്‍ ഇന്റലിജന്‍സ്് സ്ഥിരീകരണം. ഇതുസംബന്ധിച്ചുള്ള ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടോതോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയെന്നതില്‍ ഉറപ്പ് വന്നത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദു, കനക ദുര്‍ഗ എന്നീ യുവതികളാണ് ഇന്ന് പുലര്‍ച്ചെ ദര്‍ശനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. മഫ്തിയിലുള്ള പോലീസാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായത്.
മൂന്നരയോടെ സന്നിധാനത്ത് എത്തിയെന്നും ദര്‍ശനം നടത്തി മടങ്ങുന്നതുവരെ ഭക്തരുടേയെ മറ്റുള്ളവരുടേയോ ഭാഗത്ത് നിന്നും ഒരു രീതിയിലുള്ള പ്രതിഷേധവും ഉണ്ടായിരുന്നില്ലെന്നും ബിന്ദു പറഞ്ഞു. അതേസമയം മഫ്തിയിലുള്ള പോലീസാണ് തങ്ങള്‍ക്ക് സംരക്ഷണം നല്‍കിയതെന്നും ബിന്ദു അറിയിച്ചു.
അതേസമയം യുവതീ പ്രവേശനം നടന്നുവെന്നുള്ള സ്തിരീകണം വന്നതോടെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താനാണ് ശബരിമല കര്‍മ സമിതിയുടെ തീരുമാനം. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം അല്പ സമയത്തിനകം ഉണ്ടാകും
Post Your Comments