Latest NewsNattuvartha

കാട്ടാനക്കൂട്ടം റോഡിലിറങ്ങി ഗതാഗതം നിലച്ചു

കണ്ണൂര്‍ : ഇരിട്ടി പാലപ്പുഴ-കീഴ്പ്പള്ളി റോഡില്‍ കാട്ടാനക്കൂട്ടം താവളമാക്കിയതോടെ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. ചൊവ്വാഴ്ച്ച രാവിലെ എട്ടു മണിയോടെയാണ് യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിലാക്കി കാട്ടാനകള്‍ കൂട്ടമായി റോഡില്‍ നിലയുറപ്പിച്ചത്.

ആറളം ഫാമിന്റെ അധീന മേഖലയില്‍ കൂടി പോകുന്ന റോഡിലും ഇരുവശങ്ങളിലുമായിരുന്നു ആനക്കൂട്ടം. ഇതുവഴി ബൈക്കില്‍ വന്ന യാത്രക്കാരാണ് ആദ്യം ആനയെ കണ്ടത്. സമാന്തരമായ റോഡ് ആയത് കൊണ്ട് തന്നെ വളരെ ദൂരത്ത് നിന്ന് ആനകളെ കാണുവാന്‍ സാധിച്ചതിനാല്‍ അപകടം ഒഴിവായി. ഒരു മണിക്കൂറോളം അനകള്‍ റോഡില്‍ നിലയുറപ്പിച്ചു. പത്തോളം ആനകളുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
===

shortlink

Related Articles

Post Your Comments

Related Articles


Back to top button