മുംബൈ: ഫോണില്‍ അധിക സമയം ചിലവഴിച്ചതിന് പിതാവ് മകളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. എഴുപത് ശതമാനവും പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. സംഭവത്തില്‍ പിതാവ് മുഹമ്മദ് മന്‍സൂരിയെ(40) പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.
കൊലപാതക ശ്രമത്തിനാണ് പിതാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പല്‍ഗാറിലെ വീട്ടില്‍ വെച്ചാണ് മുഹമ്മദ് പതിനാറുകാരിയായ മകളെ തീ കൊളുത്തിയത്. മകള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം പിതാവ് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയല്‍ വാസികള്‍ പറയുന്നു. അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
Post Your Comments