റിയാദ് : സൗദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് വാങ്ങി സ്വദേശത്തേക്ക് പോയ പ്രവാസികള്‍ തിരിച്ചു വരണമെങ്കില്‍ നിര്‍ബന്ധമായും എക്‌സിറ്റ് പേപ്പറുകള്‍ കൈവശം വെയ്ക്കണം.
മുംബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പഴയ എക്‌സിറ്റ് പോപ്പറുകള്‍ സമര്‍പ്പിച്ചാലെ ഇനി മുതല്‍ പുതിയ വിസയുടെ അപേക്ഷ സ്വീകരിക്കുകയുള്ളു. ജനുവരി ഏഴു മുതല്‍ ഈ നിയമം നടപ്പിലാവുമെന്ന് കാട്ടി ട്രാവല്‍ ഏജന്‍സികള്‍ക്ക് കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചു.
സൗദി പാസ്‌പോര്‍ട്ടി വിഭാഗത്തില്‍ നിന്നും ലഭിച്ച രേഖയോ മുഖീം സിസ്റ്റത്തില്‍ നിന്നുള്ള പേപ്പറോ ആണ് സമര്‍പ്പിക്കേണ്ടത്.
Post Your Comments