തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ ദർശനം നടത്തിയപ്പോൾ നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ മന്ത്രി ഇ.പി ജയരാജൻ. ഇന്ത്യയുടെ നീതിനായ കോടതിയുടെ വിധി അനുസരിച്ച് ഒരു യുവതി ശബരിമല ദർശനം നടത്തിയാൽ അത് തടയാൻ ഒരു തന്ത്രിക്കും അവകാശമില്ല.
തന്ത്രി പല സംസ്ഥാനങ്ങളിൽ നിന്നും വന്ന ഭക്തജനകളെയാണ് വെല്ലുവിളിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു. അസഹിഷ്ണുതയുടെ ഒരു പാർട്ടിയാണ് ബിജെപി , ലക്ഷക്കണക്കിന് യുവതികൾ പങ്കെടുക്കുന്ന വനിതാ മതിലിനെ നശിപ്പിക്കാൻ ആക്രമണം നടത്തിയവരാണ് അവരെന്നും ജയരാജൻ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് കനകദുർഗ, ബിന്ദു എന്നീ യുവതികൾ ദർശനം നടത്തിയത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ദർശനം നടത്തിയെന്ന് ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു.
ഒരു മണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. ഈ മാസം 24 നാണ് പെരിന്തൽമണ്ണ സ്വദേശിയായ കനക ദുർഗയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവും ശബരിമല ദർശനത്തിനായി എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. തിരിച്ച് വരുമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് തിരിച്ച് പോകുന്നതെന്ന് അന്ന് കനക ദുര്‍ഗ്ഗ പറഞ്ഞിരുന്നു
Post Your Comments