ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നെെ എഫ് സിയുടെ മദ്ധ്യ നിര പോരാളിയായി ധന്‍പാല്‍ ഗണേശ് മൂന്ന് വര്‍ഷം കൂടി തുടരും. ഇതുമായി ബന്ധപ്പെട്ടുളള ഉടമ്പടി അദ്ദേഹം ചെന്നെ എഫ് സിയുമായി ഒപ്പിട്ടു. വരുന്ന മെയ് 2022 വരെയായിരിക്കും ധന്‍പാല്‍ ചെന്നെ എഫ് സിക്ക് വേണ്ടി കളിക്കുക. അദ്ദേഹത്തിന്‍റെ കാല്‍മുട്ടിന് പരിക്കുണ്ടെങ്കിലും ഉടന്‍ സുഖപ്പെട്ട് തന്‍റെ ഹോം ക്ലബ്ബിനായി കളിക്കാനായി സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
തന്‍റെ കാല്‍മുട്ടിന് പരിക്കേറ്റിട്ടും ചെന്നെെ എഫ് സി തന്നില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച് വീണ്ടും ടീമില്‍ നിലനിര്‍ത്തിയതില്‍ അതീവ സന്തോഷവും ധന്‍പാല്‍ പ്രകടിപ്പിച്ചു. തനിക്കൊപ്പം നില്‍ക്കുന്ന തന്നെ പിന്തുടരുന്ന പ്രിയ ആരാധകരോട് നന്ദിയും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ പ്രോല്‍സാഹിപ്പിക്കുന്ന ഇനിയും കളിക്കളത്തിലേക്ക് തിരിച്ചു വരാന്‍ ഉത്തേദനമേകുന്ന ഏവരോടും ഉപകാര സ്മരണയും അദ്ദേഹം പ്രകടിപ്പിച്ചു.
Post Your Comments