KeralaLatest News

തന്ത്രിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി• യുവതീ പ്രവേശനത്തെത്തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.ഗീനാകുമാരി, എവി വര്‍ഷ എന്നിവരാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ഗുരുതര കോടതിയലക്ഷ്യമാണ് ഉണ്ടായതെന്ന് നാളെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധികലശം നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ഇവരുടെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിനെ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button