
താമരശ്ശേരി: ചുരത്തിലെ പോസ്റ്റിലിടിച്ച് കാര്‍ കത്തിയമര്‍ന്നു. ചുരം കയറി പോവുകയായിരുന്ന കാര്‍ വയനാട് തളിപ്പുഴയ്ക്കടുത്ത് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തിയമരുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. കാറിലുണ്ടായിരുന്ന ഒരു യാത്രക്കാരന് ഇടിയുടെ ആഘാതത്തില്‍ പരുക്കേറ്റിട്ടുണ്ട്.
Post Your Comments