തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് സംബന്ധിച്ച് അന്വേഷി പ്രസിഡന്റ് കെ.അജിത. മല കയറി ദര്‍ശനം നടത്തിയത് ചരിത്രസംഭവം തന്നെയെന്ന് അജിത പറഞ്ഞു. ദര്‍ശനം നടത്തിയ യുവതികള്‍ മലയാളികള്‍ ആയതില്‍ അഭിമാനിക്കുന്നുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നത് ചമ്മല്‍ തീര്‍ക്കുവാന്‍ വേണ്ടിയാണെന്നും അജിത പറഞ്ഞു. മലയാളി സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുകയാണ് യുവതികള്‍ ചെയ്തത്. സ്ത്രീകള്‍ക്ക് ധൈര്യമില്ലെന്നു പറഞ്ഞതിനുള്ള മറുപടി കൂടിയാണിത്.
അതേസമയം, യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് നാളെ ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹര്‍ത്താല്‍ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments