വിഴിഞ്ഞം: ക്ഷേത്രനടയില്‍ ദുരൂഹസാഹചര്യത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വിഴിഞ്ഞം മുക്കോല സര്‍വ്വ ശക്തിപുരം പേരെയില്‍ ദാമോദരന്റെ (65) മൃതദേഹമാണെന്ന് വിഴിഞ്ഞം പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വസ്തു തര്‍ക്കം സംബന്ധിച്ച് മരിച്ചയാളിനു മാനസിക പ്രയാസം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ആത്മഹത്യകുറിപ്പില്‍ ചില ബന്ധുക്കളുടെ പേരുകള്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വിഴിഞ്ഞം മുക്കോല പേരയില്‍ മേലെ സരസ്വതി ദേവി ക്ഷേത്രനടയില്‍ ഞായര്‍ രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു നല്കി.
Post Your Comments